Home News ട്രെയിനിടിച്ച് കൊല്ലപ്പെട്ട ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നു

ട്രെയിനിടിച്ച് കൊല്ലപ്പെട്ട ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നു

98
0
ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ട ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുന്നയും ഫൈസലും ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ ശ്രീരാജ് ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ട്രെയിന്‍ തട്ടി മരിക്കുന്നതിനു തൊട്ടുമുന്‍പ് ശ്രീരാജ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഫൈസലും മുന്നയും മര്‍ദിച്ചതായി പറയുന്നുണ്ട്.
അവര്‍ രാവിലെ വീട്ടില്‍ വരുമെന്നും പറയുന്നു. പിന്നാലെ കാണാതായ ശ്രീരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നന്ദുവിനെ കൊല്ലുമെന്നു പറഞ്ഞതായും അവര്‍ ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്നാണു പറഞ്ഞിരിക്കുന്നതെന്നും ശ്രീരാജിന്റെ സഹോദരി ആരോപിച്ചു.
അടിപിടിയെ തുടര്‍ന്ന് യുവാവ് ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് (നന്ദു20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടര്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Previous articleവിഴിഞ്ഞം തുറമുഖ സമരം; സര്‍ക്കാരുമായി നിര്‍ണായക ചര്‍ച്ച
Next articleലാന്‍ഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം