Home News പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി

പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി

137
0

പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരി പറഞ്ഞത്.

തന്നെപ്പറ്റി അപവാദം പറയുന്നത് പിസി ജോര്‍ജ് നിര്‍ത്തണം. തന്റെ കയ്യില്‍ തെളിവുകളുണ്ട്. ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തത്. പി.സി.ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പി സി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പി സി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു.

Previous articleസ്വപ്നയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍
Next articleനേമത്തുള്ള കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു