Home News എകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

എകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

95
0

എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. അവര്‍ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എകെജി സെനന്‌റര്‍ ആക്രമിച്ച് 25നാള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആദ്യം പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് വിടുകയായിരുന്നു.

Previous articleസുരേഷ് ഗോപി മാറി നിന്ന കാലഘട്ടം സിനിമയ്ക്ക് നഷ്ടമായിരുന്നു; പാപ്പന് ആശംസകളുമായി ഹരിഹരന്‍
Next articleസോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു