Home News സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി

സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി

104
0

തിരുവല്ലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ ജിഷ്ണു , നന്ദു , പ്രമോദ്,മുഹമ്മദ് ഫൈസല്‍ എന്നിവരെ ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു.

 

Previous articleതിരുവല്ലയില്‍ സിപിഎം നേതാവിന്‌റെ കൊലപാതകം; എല്ലാ പ്രതികളും അറസ്റ്റില്‍
Next articleകുട്ടികൾക്കായുള്ള മൂന്ന് കൊവിഡ് -19 വാക്സിൻ പരീക്ഷണങ്ങൾ നടക്കുകയാണെന്ന് സർക്കാർ