Home News സില്‍വര്‍ ലൈന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതി; തടസ്സമുണ്ടാകുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതി; തടസ്സമുണ്ടാകുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി

158
0

സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ തടസ്സമൊന്നും ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന് മാത്രമായി പദ്ധതി നടപ്പാക്കാനാകില്ല. സില്‍വര്‍ ലൈന്‍ എല്‍ഡിഎഫിന്റെ പദ്ധതിയല്ല നാടിന്റെ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുമതി കിട്ടുമ്പോഴേക്ക് സര്‍വേ പൂര്‍ത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിര്‍ഭാഗ്യകരമാണ് ഇപ്പോള്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കില്‍ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതാ വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ചില പുതിയ അവകാശികള്‍ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയില്‍ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous articleരാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ചു
Next articleസംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ്; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി