Home News മല്‍സ്യത്തൊഴിലാളി സമരം മുന്‍കൂട്ടി തയാറാക്കിയത്; മുഖ്യമന്ത്രി 

മല്‍സ്യത്തൊഴിലാളി സമരം മുന്‍കൂട്ടി തയാറാക്കിയത്; മുഖ്യമന്ത്രി 

51
0
വിഴിഞ്ഞം തുറമുഖത്തെ മല്‍സ്യത്തൊഴിലാളി സമരം മുന്‍കൂട്ടി തയാറാക്കിയതെന്ന് മുഖ്യമന്ത്രി. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രദേശവാസികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തില്‍ ‘പുനര്‍ഗേഹം’ പദ്ധതി പ്രകാരം ഫ്‌ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ പത്തേക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മന്ത്രി മറുപടി നല്‍കി. എന്നാല്‍ വിഴിഞ്ഞത്ത് 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് സിമന്റ് ഗോഡൗണിലാണെന്ന് കോണ്‍ഗ്രസ് അംഗം എം.വിന്‍സന്റ് ആരോപിച്ചു.
Previous articleഇമ്മട്ടിയുടെ ‘കട്ടന്‍ അടി’ ഇനി ദുല്‍ഖറിന് ഒപ്പം; കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി
Next article ‘ബ്രൂസ് ലീ’യുടെ പേരില്‍ വരുന്ന കാസ്റ്റിങ്ങ് വാര്‍ത്തകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍