കല്‍പ്പറ്റ: കല്‍പ്പറ്റ മുന്‍ എം.എല്‍.എയും സഹകരണ ക്ഷേമ നിധി ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ സി കെ ശശീന്ദ്രന്റെ വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്. നിര്‍ത്താതെ പോയ വാഹന സഹിതം ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം കോ. ഓപ്പറേറ്റീവ് ബാങ്കിനു മുന്‍ വശം വച്ചാണ് അപകടം സംഭവിച്ചത്.റോഡ് കുറുകെ കടക്കുകയായിരുന്ന സെയ്ഫുദീന്‍, ഭാര്യ ബബിത, മകന് മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബബിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടം നടക്കുന്ന സമയത്ത് സി കെ ശശീന്ദ്രന് വാഹനത്തിലുണ്ടായിരുന്നില്ല. അദ്ദേഹം എറണാകുളത്ത് ആയിരുന്നു.അപകടത്തിന് ശേഷം ഡ്രൈവര്‍ അച്യുതന് സമീപത്തുള്ള കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.