Home News ജനങ്ങള്‍ കൊല്ലപ്പെടുന്നു, എന്നാല്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണ്; മോദിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

ജനങ്ങള്‍ കൊല്ലപ്പെടുന്നു, എന്നാല്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണ്; മോദിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

198
0

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ കൊല്ലപ്പെടുമ്പോഴും സര്‍ക്കാര്‍ എട്ടാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കശ്മീരില്‍ അധ്യാപിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കശ്മീരില്‍ കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.കശ്മീരി പണ്ഡിറ്റുകള്‍ ധര്‍ണയിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ എട്ട് വര്‍ഷം ആഘോഷിക്കുന്ന തിരക്കിലാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ടിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി, ഇതൊരു സിനിമയല്ല, കശ്മീരിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്’ എന്നും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

Previous articleകടുവകള്‍ റോഡിലെത്താം; ബത്തേരിയിലേക്കുള്ള യാത്ര ഭീതിയോടെയെന്ന് നാട്ടുകാര്‍
Next articleഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും; സേവനങ്ങള്‍ അതിവേഗത്തില്‍ ലഭിക്കുമെന്ന് മന്ത്രി