Home News എസ്സി എസ്ടി ആക്ട് നിലനില്‍ക്കില്ല: സിവികിനെതിരായ ആദ്യ കേസിലെ ഉത്തരവും വിവാദത്തില്‍

എസ്സി എസ്ടി ആക്ട് നിലനില്‍ക്കില്ല: സിവികിനെതിരായ ആദ്യ കേസിലെ ഉത്തരവും വിവാദത്തില്‍

49
0
സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവും വിവാദത്തില്‍. ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഈ പരാമര്‍ശം പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധര്‍ പറയുന്നത്.
ഇന്നലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യ അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവവും വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നല്‍കിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രന്‍ യുവതിക്കയച്ച വാട്‌സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Previous articleവിഴിഞ്ഞം രാപകല്‍ സമരം മൂന്നാം ദിവസം; നൂറികണക്കിന് മത്സ്യത്തൊഴിലാളികള്‍ സമരപ്പന്തലിലെത്തും 
Next articleഒഡീഷയില്‍ വെള്ളപ്പൊക്കം രൂക്ഷം; 4.67 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍