Home News സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം;  സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം;  സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും

50
0
എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമര്‍ശമുള്ള കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
അതേസമയം, സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്.
 സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് സെഷന്‍സ് കോടതിയുടെ ഉത്തരവിലുള്ളത്. ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടി.
Previous article ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം 
Next articleഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്കുകള്‍ നിരോധിച്ച് ഷാര്‍ജ