Home News ഹെലികോപ്റ്റർ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റി

ഹെലികോപ്റ്റർ അപകടം: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റി

79
0

സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റി. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് വരുൺ സിംഗിനെ ചികിത്സിച്ചിരുന്നത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള വരുൺ സിംഗിനെ തിരികെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് ഡോക്ടർമാരുടെ വിദഗ്ധ സംഘം.

മകന്റെ അവസ്ഥയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് പിതാവ് റിട്ടയേർഡ് കേണൽ കെപി സിംഗ് പറഞ്ഞു. രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ധീര സൈനികനാണ് വരുൺ സിംഗ്. അടിയന്തര സാഹചര്യത്തിൽ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്. വിമാനാപകടത്തെക്കുറിച്ച് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള ത്രിസേനാ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചു.

അതേസമയം അപകടത്തിൽപ്പെട്ട വ്യോമസേന ഹെലികോപ്ടറിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. വെല്ലിംഗ്ടൺ എടിസിയുമായി സമ്പർക്കത്തിൽ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നൽകിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സ് അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ബ്ലാക്ക് ബോക്‌സ് പരിശോധന സഹായിക്കും.

Previous articleകർഷകരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കി കേന്ദ്രം; സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങി
Next articleഇടുക്കിയില്‍ വാഹനാപകടം; രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു