Home News ചിറയിന്‍കീഴ് സ്വദേശിയുടെ മരണം; മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചിറയിന്‍കീഴ് സ്വദേശിയുടെ മരണം; മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

174
0

ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചയാള്‍ ദിവസങ്ങള്‍ക്ക് ശേഷം മരിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റതിന്റെ തെളിവ് കണ്ടെത്താനായില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കെട്ടിയിട്ടു. പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പരാതിയില്ലെന്ന് എഴുതി നല്‍കിയതിനാല്‍ തൊണ്ടിമുതല്‍ ഉടമസ്ഥന് തിരിച്ച് നല്‍കി, ചന്ദ്രനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. ഇന്ന് രാവിലെയാണ് ചന്ദ്രന്‍ മരിച്ചത്.

ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയ ഡോക്ടര്‍മാരാണ് ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നില്ലെന്ന് പറഞ്ഞത്. ഈ മാസം 9 ന് മെഡിക്കല്‍ കോളജില്‍ അള്‍സറിന് ചന്ദ്രന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

Previous articleവിപണിയില്‍ വിലകൊണ്ട് താരമായി കപ്പയും ഏത്തപ്പഴവും
Next articleനീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു