Home News ‘ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ട്’ ; മുല്ലപ്പളളി രാമചന്ദ്രന്‍

‘ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ട്’ ; മുല്ലപ്പളളി രാമചന്ദ്രന്‍

78
0
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ടെന്ന്  കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
നാളത്തെ കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിംഗ് സെഷനാണ് നടന്നത്.  അതിന്റെ പ്രാധാന്യം എനിക്കറിയാം.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. യുവജന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മണ്ണാണ്. അവിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്’- മുല്ലപ്പള്ളി പ്രതികരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും- മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
Previous articleമഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്
Next article‘കത്രീന കൈഫിനെ കല്ല്യാണം കഴിക്കണം’; വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാള്‍ അറസ്റ്റില്‍