Home News ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ്

ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ്

143
0

രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷിജിംഗ് പിങ്. ദ്രൗപതി മുര്‍മുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഷിജിംഗ് പിങ് അറിയിച്ചു. ഇന്ത്യചൈന ബന്ധത്തിന് താന്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും ഷിജിംഗ് പിംഗ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുന്നതിനും ദ്രൗപതി മുര്‍മുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ചൈനഇന്ത്യ ബന്ധം ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ മൗലിക താത്പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും. സമാധാനവും സ്ഥിരതയും വികസനവും മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുവെന്നും ഷിജിംഗ് പിങ് വ്യക്തമാക്കി.

 

Previous articleതമിഴ്‌നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്
Next articleസംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ തീയതി പുതുക്കി