മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ മോശം നയ രൂപീകരണം, സാമ്പത്തിക പരാജയം, ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ആഞ്ഞടിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലന്നും മൻമോഹൻ സിംഗ് പറഞ്ഞു.
ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും പണക്കാർ കൂടുതൽ സമ്പന്നരാകുകയുമാണ് ചെയ്യുന്നത്. ചൈന നമ്മുടെ അതിർത്തിയിൽ ഇരിക്കുകയാണെന്നും അതിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരെ കെട്ടിപ്പിടിക്കുന്നതുകൊണ്ടോ ക്ഷണിക്കാതെ ബിരിയാണി കഴിക്കാൻ പോയതുകൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ സംസ്ഥാന സന്ദർശനത്തെത്തുടർന്ന് ചരൺജിത് സിംഗ് ചന്നിയുടെ ഹെലികോപ്റ്ററിന് ഹോഷിയാർപൂരിലേക്ക് പറക്കാൻ അനുമതി നിഷേധിച്ചത് ജനങ്ങളെയും പഞ്ചാബ് മുഖ്യമന്ത്രിയെയും അപമാനിക്കാൻ വേണ്ടിയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. 117 നിയമസഭാ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പഞ്ചാബിലെ ഒറ്റഘട്ട വോട്ടെടുപ്പ് 3 ദിവസത്തിനുള്ളിൽ നടക്കും. മാർച്ച് 10നാണ് പഞ്ചാബിലെ വോട്ടെണ്ണൽ.