തായ്വാനെ വളഞ്ഞിട്ടുള്ള ചൈനയുടെ സൈനിക അഭ്യാസം തുടരുന്നു. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായതിന് പിന്നാലെയാണിത്. തായ്വാന് ചുറ്റും ചൈന ഇന്ന് പുതിയ സൈനിക അഭ്യാസങ്ങൾ നടത്തി.
ഞായറാഴ്ച സൈനിക അഭ്യാസം അവസാനിപ്പിക്കുമെന്നാണ് ചൈന അറിയിച്ചിപുന്നത്. അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് തുടരുമെന്ന് ചൈനയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് പറഞ്ഞു.
നേരത്തെ തായ്പേയ്ക്ക് മുകളിലൂടെ ആദ്യമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു. നാല് ദിവസം കഴിഞ്ഞിട്ടും ചൈന സൈനിക അഭ്യാസ പ്രകടനങ്ങൾ അവസാനിപ്പിച്ചിട്ടില്ല.