Home News ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശന വിലക്ക് പിന്‍വലിച്ച് ചൈന

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശന വിലക്ക് പിന്‍വലിച്ച് ചൈന

56
0
ബെയ്ജിങ്: കോവിഡ് നിയന്ത്രണം മൂലം നിര്‍ത്തിവെച്ച വിസ നടപടികള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കൗണ്‍സിലര്‍ ജി റോങാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍! നിങ്ങളുടെ ക്ഷമ വിലമതിക്കുന്നു. എനിക്ക് നിങ്ങളുടെ ആവേശവും സന്തോഷവും ശരിക്കും പങ്കുവെക്കാന്‍ കഴിയും. ചൈനയിലേക്ക് വീണ്ടും സ്വാഗതം!’ ജി റോങ് ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ് വിസയക്കും വിവിധ തരത്തിലുള്ള യാത്ര പെര്‍മിറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ചൈനീസ് എംബസി വഴി വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാമെന്ന് കുറിപ്പില്‍ പറയുന്നു
 പുതിയ വിദ്യാര്‍ഥികള്‍ ചൈനയിലെ സര്‍വകലാശാല നല്‍കിയ യഥാര്‍ത്ഥ പ്രവേശന കത്ത് ഹാജരാക്കണം, പഴയ വിദ്യാര്‍ത്ഥികള്‍ ചൈനയിലെ യൂണിവേഴ്സിറ്റി നല്‍കുന്ന ‘കാമ്പസിലേക്ക് തിരിച്ചുവരുന്നതായുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
Previous articleസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 
Next articleആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിക്കുന്നത്; പൃഥ്വിരാജ്