Home News ലോക്ക്ഡൗണ്‍ അവസാനിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചൈന

ലോക്ക്ഡൗണ്‍ അവസാനിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചൈന

161
0

ലോക്ക്ഡൗണ്‍ അവനസാനിച്ചു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിര്‍ദേശവുമായി ചൈന. ഷാങ്ഹയില്‍ രണ്ട് മാസം നീണ്ട ലോക്ക്ഡൗണ്‍ അവസാനിച്ചതിനെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം.

ഷാങ്ഹായില്‍ ഒരിക്കലും ലോക്ക്ഡൗണ്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ അവസാനിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഷാങ്ഹായുടെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തടസമുണ്ടായിരുന്നില്ല. അതിനാല്‍ ലോക്ക്ഡൗണ്‍ അവസാനിച്ചു എന്ന വാര്‍ത്ത നല്‍കരുത് എന്നാണ് നിര്‍ദേശം.

ജൂണ്‍ 1 മുതലാണ് ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചത്. ഇളവുകള്‍ നല്‍കിയിരിക്കുന്നത് ചില നിയന്ത്രണങ്ങളോടെയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുകൊണ്ട് പട്ടണത്തിലുള്ള എല്ലാവര്‍ക്കും സ്വയേഷ്ടപ്രകാരം കറങ്ങിനടക്കാമെന്നല്ല എന്നും അധികൃതര്‍ പറയുന്നു.

Previous articleജൂണില്‍ ആസ്റ്ററിന്റെ വില വര്‍ധിക്കുമെന്ന് എംജി
Next articleഎണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഒപെക് ഒരുങ്ങുന്നതായി സൂചന