Home News എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

104
0

മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണം എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

Previous articleമാസങ്ങളായി വാഹനം കത്തിച്ച് രസിച്ച യുവാവ് പിടിയില്‍
Next articleജലനിരപ്പ് 136 അടി; മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്