Home News യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി, വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനം

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി, വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനം

74
0

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിവസങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍.

നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവണ്‍മെന്റിന്റെ ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ മാറ്റങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. പ്രവൃത്തി ദിനങ്ങളില്‍ എട്ടര മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്.

വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈര്‍ഘ്യമേറിയ വാരാന്ത്യം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍ അറിയിച്ചു.

Previous articleമുല്ലപ്പെരിയാറിന്‌റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
Next articleഎല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും നിർമിക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി