Home News കണ്ണൂരിൽ ബോംബേറുണ്ടാവുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്: നേതാക്കളുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു, കനത്ത ജാഗ്രതയിൽ പോലീസ്

കണ്ണൂരിൽ ബോംബേറുണ്ടാവുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്: നേതാക്കളുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു, കനത്ത ജാഗ്രതയിൽ പോലീസ്

62
0

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടയിൽ കണ്ണൂരിൽ ബോംബേറുണ്ടാവുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. കണ്ണൂരിലെ നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടാകാൻ സാധ്യതയുള്ളതിനാൽ നേതാക്കളുടെ വീടുകൾക്ക് സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു.

വടക്കൻ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഇന്നലെ മുതൽ നടക്കുന്നത്. രാത്രി വൈകിയും പ്രാദേശിക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും ഫ്ളക്സുകളും മറ്റും തകർക്കുന്ന സ്ഥിതിയും നിലനിന്നിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി. പയ്യന്നൂര്‍ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇരിട്ടിയില്‍ യൂത്ത്‌കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരം പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ തുടരുകയാണ്.

ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടിരുന്നു. പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Previous articleവിമാനത്തിലെ സംഘർഷം: കയ്യാങ്കളിയുടെ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും
Next articleകോഴിക്കോട് കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്