Home News സിൽവർ ലൈൻ പദ്ധതിയ്ക്ക് ബദലായി അതിവേഗ പാത; നേമം ടെർമിനൽ ഉപേക്ഷിക്കില്ല: വി മുരളീധരൻ

സിൽവർ ലൈൻ പദ്ധതിയ്ക്ക് ബദലായി അതിവേഗ പാത; നേമം ടെർമിനൽ ഉപേക്ഷിക്കില്ല: വി മുരളീധരൻ

126
0

സിൽവർ ലൈൻ പദ്ധതിയ്ക്ക് ബദലായി അതിവേഗ പാതയുമായി മുന്നോട്ട് പോകാൻ കേന്ദ്രം ഒരുങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം. പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല. പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല. സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല. കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം നേമം റെയിൽവേ ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ടെർമിനലിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കാമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകിയതായും കേന്ദ്ര മന്ത്രി ഡൽഹിയിൽ പറഞ്ഞു. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.

Previous articleഅസമിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ജപ്പാൻ ജ്വരം പടരുന്നു; 44 പേർ മരിച്ചു
Next articleമന്ത്രി ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം; ഡിജിപിക്ക് പരാതി നൽകി