Home News കർഷക സമര കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ 7.3 കോടി രൂപ മുടക്കി ; കേന്ദ്ര മന്ത്രി

കർഷക സമര കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ 7.3 കോടി രൂപ മുടക്കി ; കേന്ദ്ര മന്ത്രി

246
0

കർഷക സമരങ്ങൾക്ക് സുരക്ഷയൊരുക്കാൻ 7.38 കോടി രൂപ പൊലീസ് ചെലവഴിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. പാർലമെന്റ് അംഗം എം മുഹമ്മദ് അബ്ദുള്ളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റായ്.

പൊലീസ് കണക്കുകൾ പ്രകാരം കർഷക പ്രതിഷേധ സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കാൻ 7,38,42,914 രൂപ (നവംബർ 11, 2021 വരെ) ചെലവഴിച്ചതായി റായ് അറിയിച്ചു.

ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ പ്രകാരം ‘പൊലീസും’ ‘പൊതു ക്രമവും’ സംസ്ഥാന വിഷയങ്ങളാണെന്ന് റായ് മറുപടി നൽകി. “ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് സംസ്ഥാന സർക്കാരുകളാണ് പരിപാലിക്കുന്നത്.

Previous articleസംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്
Next articleഹെലികോപ്റ്റര്‍ അപകടം; ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു