Home News ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

65
0
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. എക്സൈസ് പോളിസി വിവാദവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ദേശീയ തലസ്ഥാനത്തെ ഏകദേശം ഇരുപതോളം ലൊക്കേഷനുകളിലും സിബിഐ ഇതേസമയം റെയ്ഡ് നടത്തുന്നുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയയ്‌ക്കെതിരെ കേസെടുത്തത്.
അതേസമയം, സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നതായി സിസോദിയ പ്രതികരിച്ചു. രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കല്‍ പതിവാണെന്ന് സിസോദിയ ട്വീറ്റില്‍ പറഞ്ഞു.
പുതിയ എക്‌സൈസ് നയം പ്രകാരം ഡല്‍ഹിയിലെ മദ്യവിതരണ സംവിധാനത്തില്‍ അടിമുടി മാറ്റം വന്നിരുന്നു. മദ്യവില്‍പനയില്‍ റീട്ടെയില്‍ കച്ചവടം അവസാനിപ്പിച്ച് കൂടുതല്‍ സ്വകാര്യ ഔട്ട്ലെറ്റുകള്‍ക്ക് മദ്യശാല നടത്താന്‍ അനുമതി നല്‍കുന്ന വിധത്തിലായിരുന്നു പുതിയ നയം. വില്‍പന വര്‍ധിപ്പിക്കാന്‍ ഡിസ്‌കൗണ്ട്, റിബേറ്റ്, ഒന്നെടുത്താല്‍ ഒന്ന് സൗജന്യം തുടങ്ങിയ ഓഫറുകളും നല്‍കിയിരുന്നു.
Previous articleധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു
Next articleനാളെ അവധിയില്ല, ശനിയാഴ്ചയും സ്‌കൂളില്‍ പോകണം