Home News തനിക്കെതിരായ പീഡനക്കേസ് മനഃപൂര്‍വം കെട്ടിച്ചമച്ചത്, കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറും; പി സി ജോര്‍ജ്ജ്

തനിക്കെതിരായ പീഡനക്കേസ് മനഃപൂര്‍വം കെട്ടിച്ചമച്ചത്, കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറും; പി സി ജോര്‍ജ്ജ്

153
0

തനിക്കെതിരായ പീഡനക്കേസ് പിണറായി വിജയന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പി സി ജോര്‍ജിന്റെ ആദ്യ പ്രതികരണം. കേസിന് പിന്നില്‍ പിണറായിയും റിയല്‍ എസ്റ്റേറ്റ് മാഫിയാ തലവന്‍ ഫാരിസ് അബൂബക്കറുമാണ്.

ഫാരിസ് അബൂബക്കര്‍ അമേരിക്കയില്‍ നടത്തിയ ഇടപാടുകളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഇടക്കിടക്കുള്ള അമേരിക്കന്‍ യാത്രകള്‍ പരിശോധിക്കണമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ പി സി ജോര്‍ജ്, വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു.

പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പി സി ജോര്‍ജിന്റെ ആദ്യ പ്രതികരണം.

 

Previous articleപീഡനക്കേസില്‍ പി സി ജോര്‍ജ്ജിന് ജാമ്യം
Next articleമഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്; നാളെ വിശ്വാസവോട്ടെടുപ്പ്