Home News ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ, നടൻ ഇന്ന് നാട്ടിലെത്തിയേക്കും

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ, നടൻ ഇന്ന് നാട്ടിലെത്തിയേക്കും

227
0

ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ വിജയ് ബാബു കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിജയ് ബാബു ഇന്ന് കോടതിയിൽ ഹാജരാകുമെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.

നടൻ നേരിട്ടെത്താതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോടതി. വിജയ് ബാബു ഇന്നലെ എത്തുമെന്നു അറിയിച്ചത് അനുസരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. എന്നാൽ അപേക്ഷ പരിഗണിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ യാത്ര മാറ്റിയതായി അറിയിക്കുകയായിരുന്നു. ഇതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതിയും മാറ്റി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം.

അതേസമയം ഇന്ന് ഹാരജായില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്നും നടൻ എത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ വിജയ് ബാബുവിനെ വിദേശത്ത് എത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്യും.

Previous articleതൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി; എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ
Next articleദിലീപിന് ഇന്ന് നിർണ്ണായക ദിവസം; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് കോടതിയിൽ