Home News അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികള്‍ വനത്തിനുള്ളില്‍, തെരച്ചിലിന് തണ്ടര്‍ബോള്‍ട്ടും

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികള്‍ വനത്തിനുള്ളില്‍, തെരച്ചിലിന് തണ്ടര്‍ബോള്‍ട്ടും

83
0

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികള്‍ വനത്തിനുള്ളില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്നാണ്  തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട് എത്തിയിരിക്കുന്നത്. കേസില്‍ മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ട്. നേരത്തെ 6 പേര്‍ അറസ്റ്റിലായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നന്ദകിഷോറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Previous articleഇറാനിലെ ഭൂചലനം; മരണസംഖ്യ ഉയരുന്നു, 44 പേര്‍ക്ക് പരിക്ക്
Next articleതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു