Home News ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; ബിജെപി അധ്യക്ഷനെതിരെ കേസ്

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; ബിജെപി അധ്യക്ഷനെതിരെ കേസ്

189
0

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സെക്രട്ടേറിയറ്റില്‍ പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെതിരെ കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് അണ്ണാമലൈയ്ക്കും മറ്റ് അയ്യായിരത്തിലധികം പേര്‍ക്കുമെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്.

അടുത്ത ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച പശ്ചാത്തലത്തില്‍ തമിഴ്നാടും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി ചെന്നൈയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. കമ്പനികള്‍ ദിനംപ്രതി വര്‍ധിപ്പിച്ച പെട്രോള്‍- ഡീസല്‍ നികുതിയില്‍ ഭാഗികമായി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറവുവവരുത്തിയിരുന്നു.

അണ്ണാമലയ്ക്കൊപ്പം ബിജെപി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ചയാണ് മാര്‍ച്ച് നടത്തിയത്. കേന്ദ്രം ഇന്ധനവില കുറച്ചു, ഇനി സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും വില കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതാണെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.

 

Previous articleകുട്ടികളുടെ ചിത്രം; ‘ത തവളയുടെ ത’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Next articleഅസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദ്ദേശവുമായി ഡിജിപി