Home News മതപരമായി അധിക്ഷേപിച്ചു’; സ്വപ്നയുടെ അഭിഭാഷകനെതിരെ കേസ്

മതപരമായി അധിക്ഷേപിച്ചു’; സ്വപ്നയുടെ അഭിഭാഷകനെതിരെ കേസ്

213
0

മതനിന്ദ നടത്തിയെന്ന പരാതിയില്‍ സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ.കൃഷ്ണ രാജിനെതിരെ കേസ്. അഭിഭാഷകനായ അനൂപിന്റെ പരാതിയിലാണ് കേസെടുത്തത്. 295 എ വകുപ്പ് പ്രകാരമാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അഡ്വ.കൃഷ്ണ രാജിനെതിരെ കേസെടുത്തത്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. മെയ് 25 ന് ഇയാള്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചത്.

Previous articleഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നു; കാനം രാജേന്ദ്രന്‍
Next articleസംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം; നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി