Home News യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചു; സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്

യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചു; സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്

80
0

യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച അവതാരകനെതിരെ പൊലീസ് കേസെടുത്തു. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. സൂരജ് ഇപ്പോള്‍ ളിവിലാണ്. അദ്ദേഹത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.

പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാര്‍ വ്യക്തമാക്കി. വനിതാ നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നന്ദകുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വിസമ്മതിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി

 

Previous articleതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു
Next articleവണ്ടിപ്പെരിയാറില്‍ കുട്ടിയാന ചെരിഞ്ഞ നിലയില്‍; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം