Home News കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

47
0

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍എസ്എസ് നേതാവായ അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി കീഴ്‌വായ്പൂര്‍ പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാവ് മുന്‍പ് ജലീലിനെതിരെ ഇതേ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അരുണ്‍ മോഹന്‍ കോടതിയെ സമീപിച്ചത്. കശ്മീര്‍ സന്ദര്‍ശനവേളയിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ ജലീല്‍ തന്റെ പ്രസ്താവന പിന്‍വലിച്ചിരുന്നു. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്.

 

Previous articleരാഹുല്‍ ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പ് നഷ്ടമായേക്കും
Next articleമത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല: കെ.സുധാകരന്‍