Home News പി ജയരാജനെതിരായ കൊലയാളി പരാമര്‍ശം: കെ കെ രമയെ കുറ്റവിമുക്തയാക്കി

പി ജയരാജനെതിരായ കൊലയാളി പരാമര്‍ശം: കെ കെ രമയെ കുറ്റവിമുക്തയാക്കി

73
0

പി ജയരാജന് എതിരെ കൊലയാളി പരാമര്‍ശം നടത്തിയ സംഭവത്തില്‍ കെ കെ രമ എംഎല്‍ എയെ കുറ്റ വിമുക്തയാക്കി. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ കേസിലാണ് രമയെ കുറ്റവിമുക്തയാക്കിയത്. കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.

ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

 

Previous articleമാപ്പ്‌മൈഇന്ത്യ ഐപിഒ ഡിസംബർ 9-ന് ആരംഭിക്കും
Next articleകത്രീന-വിക്കി വിവാഹം; അതിഥികള്‍ എത്തി തുടങ്ങി, രഹസ്യകോഡ് ഉളളവര്‍ക്ക് മാത്രം പ്രവേശനം