Home News കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

195
0

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, കര്‍ഷക പ്രതിനിധികളുടെ യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാകും. സമരത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറിയാല്‍ കേസുകള്‍ പിന്‍വലിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്.

സിംഘുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കും. ഭൂരിപക്ഷം അവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനാല്‍ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടില്‍ ആണ് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍
വിവാദമായ നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങളില്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.

Previous articleകണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍
Next articleപോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്, ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു