Home News ഇര്‍ഷാദ് കൊലപാതകം; സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഇര്‍ഷാദ് കൊലപാതകം; സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

61
0

ഇര്‍ഷാദ് കൊലപാതകവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. നാസര്‍ എന്ന മുഹമ്മദ് സ്വാലിഹ്, ഷംനാദ്, ഉവൈസ് എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ ആണ് റദ്ദ് ചെയ്തത്.

പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ പാസ്‌പോര്‍ട്ട് ഓഫീസര്‍ ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.

ജൂലൈ 6ന് കാണാതായ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്.

 

Previous articleപുല്ലുവെട്ടുന്നതിനിടയില്‍ സ്‌ഫോടനം
Next articleലഹരിമരുന്ന് വില്‍പന; യുവാവും യുവതിയും അറസ്റ്റില്‍