Home News കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാം; ജയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ച് ജോളി

കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാം; ജയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ച് ജോളി

127
0

കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. നിലവില്‍ കണ്ണൂര്‍ വനിതാ ജലിലിലാണ് ജോളിയുള്ളത്. കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സ മതിയെന്നും ജോളി കോടതിയെ അറിയിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്.

കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ ജോളി ഉള്‍പ്പടെ ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. എന്നാല്‍ ചികിത്സാവശ്യാര്‍ഥം തിരികെ കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു ജോളി നേരത്തെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം തന്റെ ചികിത്സാ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ ഹര്‍ജി കോടതി അടുത്ത മാസം 12 ന് പരിഗണിക്കും.

 

Previous articleമുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല; കെ സുധാകരന്‍
Next articleഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിത് കളിക്കില്ല; ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും