ക്യാമറ വച്ച് ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. ഹെല്‍മെറ്റില്‍ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നല്‍കിയതിനു ശേഷവും കുറ്റം തുടര്‍ന്നാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും കമ്മിഷണര്‍ ഉത്തരവിട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി.
ഹെല്‍മറ്റില്‍ ക്യാമറ ഉപയോ?ഗിക്കുന്നതിനെ നേരത്തെയും മോട്ടോര്‍ വാഹന വകുപ്പ് രംഗത്തു വന്നിരുന്നു. പലര്‍ക്കും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റില്‍ ക്യാമറ പിടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്കും വാഹനമോടിക്കുന്നയാള്‍ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.