Home News ബഫര്‍ സോണ്‍ വിഷയം; 2019ലെ ഉത്തരവ് തിരുത്തല്‍ മന്ത്രിസഭ ഇന്ന് പരിഗണിക്കും 

ബഫര്‍ സോണ്‍ വിഷയം; 2019ലെ ഉത്തരവ് തിരുത്തല്‍ മന്ത്രിസഭ ഇന്ന് പരിഗണിക്കും 

135
0
ബഫര്‍ സോണ്‍ വിഷയത്തിലെ മുന്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും.   2019ലെ ഉത്തരവ് തിരുത്തല്‍ മന്ത്രിസഭ ഇന്ന് പരിഗണിക്കും.  ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് നീക്കം.
സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കാമെന്നായിരുന്നു 2019ലെ ഉത്തരവ്. ഇത് പിന്‍വലിക്കണോ ഭേദഗതി ചെയ്യണോ എന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം. വിഷയം ഇന്ന് ചെരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണയില്‍ വരാനാണ് സാധ്യത.
നിലവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാല്‍ നിയമനിര്‍മ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം.
Previous articleസ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ അനുപമ ജീവിതം;  ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്
Next articleസ്വര്‍ണവിലയില്‍ ഇന്നും ഇടിവ് ; പവന് 37,160 രൂപ