Home News ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജുമായി കേന്ദ്രം; 1.64 ലക്ഷം കോടി രൂപ അനുവദിച്ചു

ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജുമായി കേന്ദ്രം; 1.64 ലക്ഷം കോടി രൂപ അനുവദിച്ചു

129
0

ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജുമായി കേന്ദ്രസർക്കാർ. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കാനുമായി 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബി എസ് എൻ എൽ 5 ജി സർവീസിനായി സ്പെക്ട്രം സംവരണം ചെയ്യും. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കൂടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Previous articleകേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Next articleവൈദ്യുത വകുപ്പിന്റെ പേരിലും വ്യാജസന്ദേശം; പ്രതികരിക്കരുതെന്ന് നിര്‍ദേശം