Home News തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 ഇടത്ത് യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 ഇടത്ത് യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

91
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 17 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.

തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനിലടക്കം 17 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാര്‍ഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പില്‍ 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

ഇടുക്കി ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തില്‍ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്. കോട്ടയം കാണക്കാരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു

 

Previous articleബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
Next articleസൈനിക ഹെലികോപ്റ്റര്‍ അപകടം; 11 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് 85 ശതമാനം പൊളളലേറ്റു