Home News വാഹനാപകടത്തിനു പിന്നാലെ ബസിന് തീപിടിച്ചു; കര്‍ണാടകയില്‍ 10 പേര്‍ വെന്തുമരിച്ചു

വാഹനാപകടത്തിനു പിന്നാലെ ബസിന് തീപിടിച്ചു; കര്‍ണാടകയില്‍ 10 പേര്‍ വെന്തുമരിച്ചു

181
0

കര്‍ണാടകയില്‍ വാഹനാപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചു 10 പേര്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഡീസല്‍ ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കല്‍ബുര്‍ഗിയിലെ കമലാപൂരിന് സമീപം ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ബസിനു തീപിടിച്ചത്.

29 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 16 യാത്രക്കാരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ബസ് പൂര്‍ണമായും കത്തിനശിച്ചു.

Previous articleതൃക്കാക്കരയിലെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കുന്നു, അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു; ഉമ തോമസ്
Next articleടെസ്ലയുടെ എല്ലാ നിയമനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നു; ഇലോണ്‍ മസ്‌ക്