തിരുവനന്തപുരത്ത് ജഡ്ജിയുടെ വീട്ടില്‍ കയറി സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് കള്ളന്‍. റിട്ടയേര്‍ഡ് ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ സ്വര്‍ണവും പണവും കവര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. പത്ത് പവനില്‍ അധികം വരുന്ന സ്വര്‍ണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. റിട്ട ജഡ്ജി ഗോവിന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.