സ്ത്രീയെ പരസ്യമായി അസഭ്യം പറഞ്ഞ രാഷ്ട്രീയ പ്രവർത്തകന് നേരെ ബുൾഡോസർ ആക്ഷനുമായി ഭരണകൂടം. ബിജെപി കിസാൻ മോർച്ച അംഗമായ ശ്രീകാന്ത് ത്യാഗിയ്ക്കു നേരെയാണ് നോയിഡ ഭരണകൂടം നടപടിയെടുത്തത്.
പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് നോയിഡ തദ്ദേശ ഭരണകൂടം ബുൾഡോസർ സഹിതം ശ്രീകാന്തിന്റെ വീട്ടിലെത്തിയത്. സെക്ടർ 93ബിയിലുള്ള ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലെ വീട്ടിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വീടിനു മുന്നോട്ടായി പണിതുയർത്തിയിരുന്ന അനധികൃത നിർമ്മിതിയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയിൽ താമസക്കാരിയായ വനിതയും തമ്മിൽ വൃക്ഷത്തൈകൾ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുകയും ചെയ്തു.