Home News ബഫര്‍സോണ്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് അപകടകരം; പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

ബഫര്‍സോണ്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് അപകടകരം; പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

141
0

ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

സുപ്രിം കോടതി വിധി മലയോരമേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവതകരം. പ്രത്യാഘാതങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യും പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നു ആശങ്ക പരിഹരിക്കാന്‍ എല്ലാ വഴിയും ഉപയോഗിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി

വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് വനം മന്ത്രി നിയമസഭയില്‍ പറഞ്ഞു. ബഫര്‍ സോണില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് അപകടകരം.കേരള സര്‍ക്കാര്‍ നടപടിയാണ് സുപ്രിം കോടതി ഉത്തരവിന് കാരണം .പി ടി തോമസിന്റെ യും തന്റെയും കോണ്‍ഗ്രെസ്സിന്റെയും നിലപാട് കാട് സംരക്ഷിക്കണം എന്നാണ്. കാട് വെട്ടിത്തെളിക്കല്‍ അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Previous articleസംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം; മത്സ്യബന്ധന ബോട്ടുകള്‍ മറിഞ്ഞു, 2 പേരെ കാണാതായി
Next articleഇംഫാലില്‍ സൈനിക ക്യാമ്പിനടുത്ത് കനത്ത മണ്ണിടിച്ചില്‍; രണ്ട് മരണം, 20 ഓളം പേരെ കാണാതായി