Home News സ്തനാർബുധം കണ്ടുപിടിക്കാൻ പുതിയ ഉപകരണം

സ്തനാർബുധം കണ്ടുപിടിക്കാൻ പുതിയ ഉപകരണം

49
0

സ്ത്രീകളിൽ ഉണ്ടാവുന്ന സ്തനാർബുധം നിർണയിക്കാൻ ബ്രാ ജാക്കറ്റ് എന്ന പുതിയ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലുള്ള മലബാർ കാൻസർ സെന്റർ. ബ്രാ ജാക്കറ്റ് എന്ന ഈ ഉപകരണത്തിൽ സെൻസർ ഘടിപ്പിച്ചിട്ടുള്ളതിനാൽ രോഗനിർണയം എളുപ്പമാക്കാൻ സാധിക്കും. ഈ കണ്ടുപിടിത്തത്തിന് യു എസ് ഗവണ്മെന്റിന്റെ പേറ്റന്റും ലഭിച്ചിട്ടുണ്ട്.

സി – മെറ്റ് (സെൻസർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക് ടെക്നോളജി ) ന്റെയും സി- ഡാക്ക് ( സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ) ന്റെയും സഹകരണത്തോടെ ഗവേഷണം നടത്തിയതിനു ശേഷമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. ചെലവോ പാർശ്വഫലങ്ങളോ ബ്രാ ജാക്കറ്റിനില്ല. ചിപ്പുകൾ ഘടിപ്പിച്ചിട്ടുള്ള ബ്രാ രൂപത്തിൽ വികസിപ്പിച്ച ഈ ജാക്കറ്റ് ധരിച്ച് അര മണിക്കൂർ ഇരിക്കുക എന്നതാണ് പരിശോധനാ രീതി. ഒരൊ കപ്പിലും 16 സെൻസർ ചിപ്പുകളാണ് ഉള്ളത്. കാൻസറിന്റെ സാധ്യത കൂടുതൽ ഉള്ള ഭാഗങ്ങളിൽ ചിപ്പുകൾ കൂടുതൽ പ്രവർത്തിക്കും. സാധാരണ കോശങ്ങളെ അപേക്ഷിച്ച് കാൻസർ കോശങ്ങളുടെ താപനില വ്യത്യസ്തമായിരിക്കുമെന്നതിനാൽ അത് തിരിച്ചറിയുന്നത് ഈ ഉപകരണം എളുപ്പമാക്കും. ഈ വ്യത്യാസം ഗ്രാഫ് രൂപത്തിൽ മോണിറ്ററിൽ തെളിയുകയും ചെയ്യുമെന്നാണ് വികസിപ്പിച്ചെടുത്തവർ പറയുന്നത്.

കേന്ദ്ര സർക്കാർ ഫണ്ടിങ്ങിന് തയ്യാറായിട്ടുണ്ടെന്നും സാങ്കേതിക വിധഗ്ദരുമായി സഹകരിച്ച് ഗവേഷണം നടത്താനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ടെന്ന് മലബാർ കാൻസർ സെന്റർ ആൻഡ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ഡയറക്ടർ സതീശൻ ബാലസുബ്രഹ്മണ്യം പറഞ്ഞു.

Previous article‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍
Next article‘നടക്കുന്നത് രാഷ്ട്രീയ നാടകം’; ഗവര്‍ണറുടെ നടപടിക്കെതിരെ പ്രിയ വര്‍ഗീസ്