Home News അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു; അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒന്‍പത് വയസുകാരന്‍ മരിച്ചു

അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു; അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒന്‍പത് വയസുകാരന്‍ മരിച്ചു

53
0
രാജസ്ഥാനില്‍ അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് സ്‌കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒന്‍പത് വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ അധ്യാപകനെ പൊലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ജൂലൈ 20നാണ് സംഭവം. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായി കുട്ടി മരിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലില്‍ ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കി.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. അന്വേഷണം ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ഇരയുടെ കുടുംബത്തിന് എത്രയും വേഗം നീതി ഉറപ്പാക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നല്‍കും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
‘പാത്രത്തിലെ വെള്ളം കുടിച്ചതിന് എന്റെ മകനെ ടീച്ചര്‍ ചൈല്‍ സിംഗ് മര്‍ദിക്കുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. കുട്ടിക്ക് രക്തസ്രാവമുണ്ടായി, ഞാന്‍ അവനെ ചികിത്സയ്ക്കായി ഉദയ്പൂരിലേക്കും തുടര്‍ന്ന് അഹമ്മദാബാദിലേക്കും കൊണ്ടുപോയി, അവിടെ വച്ച് മരിച്ചു,’ കുട്ടിയുടെ പിതാവ് ദേവറാം മേഘ്വാള്‍ പറഞ്ഞു.
Previous articleസ്വര്‍ണവില കുറയുമോ? ഇന്നത്തെ വില അറിയാം
Next articleപ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു