കളിക്കുന്നതിനിടയില്‍ രണ്ട് വയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി. കോഴിക്കോടാണ് സംഭവം നടന്നത്. സജീവ് കുമാറിന്റെ മകന് അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. അഗ്നി രക്ഷാസേനയാണ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന് അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ സാധിക്കാത്തതോടെയാണ് ഫയര്‍ഫോഴ്സിന്റ സഹായം തേടിയത്.
തലയില്‍ പാത്രം കൂടുങ്ങിയ അമര്‍നാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.