Home News ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളിയും

ഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളിയും

151
0

ബോംബെ ഹൈയില്‍ ഇന്നലെ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശി സഞ്ജു ഫ്രാന്‍സിസ് (38) ആണ് മരിച്ചത്. ഒഎന്‍ജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു.

സഞ്ജുവടക്കം നാലുപേരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡില്‍ നിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗ്ഗിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കടലില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

രണ്ടു പൈലറ്റുമാര്‍ അടക്കം ഒന്‍പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയതായിരുന്നു. പരിക്കേറ്റവരെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല.

 

Previous articleരൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഒരു ഡോളറിന് 79.04 രൂപ, ചരിത്രത്തിലാദ്യം
Next article‘പക’ ഒടിടി റിലീസിന് ഒരുങ്ങുന്നു; സോണി ലൈവിലൂടെ കാണാം