നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരില്‍ വന്‍ പൊട്ടിത്തെറി. അനധികൃതമായി പെട്രോള്‍ വില്‍പ്പന നടത്തിയ കടയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഗ്യാസ് പൊട്ടിതെറിച്ച് തൊട്ടടുത്ത കടയിലേക്കും തീ പടര്‍ന്നിരുന്നു.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ഖാലിദ് എന്നയാളുടെ പേരിലാണ് കട പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.