Home News ജമ്മു കശ്മീരിൽ വാഹനത്തിൽ സ്‌ഫോടനം: മൂന്ന് സൈനികർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ വാഹനത്തിൽ സ്‌ഫോടനം: മൂന്ന് സൈനികർക്ക് പരിക്കേറ്റു

159
0
Sopore: Soldiers during an encounter with militants in which two militants were killed in Jammu and Kashmir's Sopore town on Feb 22, 2019. (Photo: IANS)

ജമ്മു കശ്മീരിൽ നടന്ന സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം നടന്നത്.
സ്‌ഫോടനത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം സ്‌ഫോടനം ഏത് രീതിയിൽ ആയിരുന്നുവെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഒരു സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. വാഹനത്തിൽ ഗ്രനേഡോ ഐഇഡിയോ സ്ഥാപിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പോലീസ് വൃത്തങ്ങളുടെ നിഗമനം.

ഇന്നലെ ഷോപ്പിയാനിൽ സാധാരണക്കാർക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഫാറൂഖ് അഹമ്മദ് ഷെയ്ഖ് എന്നയാൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം.

Previous articleമുന്‍ഭാര്യക്കെതിരായ മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായ വിധി; ഹേർഡ് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം
Next articleഹാർദിക് പാട്ടേൽ ഇന്ന് ബിജെപിയിൽ ചേരും; ഗുജറാത്ത് ബിജെപി പ്രവർത്തകർക്കിടയിൽ അമർഷം