Home News മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യത്തിലേക്ക്, സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങി ബിജെപി

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യത്തിലേക്ക്, സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങി ബിജെപി

142
0

ഉദ്ധവ് താക്കറെ രാജിവെച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യത്തിലേക്ക്. ശിവസേനാ വിമത എംഎല്‍എമാരെ ഒപ്പംചേര്‍ത്ത് മന്ത്രിസഭ രൂപവത്കരണത്തിനുള്ള നീക്കം പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫട്നവസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഊര്‍ജിതമാക്കി. ബിജെപി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയില്‍ ചേരും

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി നടത്തിക്കഴിഞ്ഞു. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഫഡ്‌നവിസ് ഉടന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണും.

വിമത എംഎല്‍എമാര്‍ ഇന്നലെ രാത്രി ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിമതരുമായി കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞാ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ശിവസേന വിമതരോട് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദേശിച്ചിട്ടുള്ളത്

വിമതരുടെ ആവശ്യപ്രകാരം നിയമസഭയില്‍ വ്യാഴാഴ്ച രാവിലെ 11-ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തില്‍ സുപ്രീംകോടതി വിധി തിരിച്ചടിയായതാണ് ഉദ്ദവിന്റെ രാജിയില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഉദ്ധവ് രാജി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Previous articleമൃഗങ്ങളില്‍ ആന്ത്രാക്സ്, കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു; അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്
Next articleദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി